പുല്ലാട്: ടികെ റോഡിലെ പുല്ലാട് ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. കോയിപ്രം പോലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള ജംഗ്ഷനിലെ ഗതാഗത നിയന്ത്രണം കൃത്യമാക്കുന്നതിന് പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
പോലീസ് സ്റ്റേഷന് റോഡിലും മല്ലപ്പള്ളി റോഡിലും അനധികൃതമായ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. കോഴഞ്ചേരി ഭാഗത്തുനിന്ന് കോട്ടയത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് പുല്ലാട് ജംഗ്ഷനിലേക്ക് തിരിയാന്‍ പോലും കഴിയുന്നില്ല.
ജംഗ്ഷനിലെ ഗതാഗത ക്കു രുക്ക നിയന്ത്രിച്ച് ട്രാഫിക് പരിഷ്കരിക്കുന്നതിനും വേണ്ട നടപടികള്‍ പോലീസും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.